നെയ്യാര്‍ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്.
സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിന്‍ രാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി പള്ളികള്‍ സന്ദര്‍ശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്നാട്ടില്‍ എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെല്‍വേലിയില്‍ വച്ച് സഹായം നടിച്ച് പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ......
തിരുവനന്തപുരം: സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടവുമായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍. ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ എല്ലാവര്ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകളിലേക്കും കടക്കുകയാണ് കെഫോണ്‍. ......
തിരുവനന്തപുരത്ത് മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ പെൺകുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ......
കഴിഞ്ഞ ദിവസത്തെ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്.
ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുൾപ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്.
ആറു മാസത്തെ ശമ്പളവിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിൽ മാനേജ്മെന്റ്.വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒൻപതി ട്രേഡ് യൂണിയനുകൾ നടത്തിയ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു. പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകൾ തടഞ്ഞു.
പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്ആർടിസുടെ ദിവസവരുമാനത്തിൽ ഇടിവ് സംഭവിച്ചു. ......
തിരുവനന്തപുരം: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം (സിജിഎം) വ്യാപിപ്പിക്കണമെന്ന സന്ദേശം നല്‍കിക്കൊണ്ട് കോവളത്തെ ഉദയ സമുദ്ര ഹോട്ടലില്‍ നടന്ന ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് (ജെപിഇഎഫ്) സമാപിച്ചു. അമിതവണ്ണത്തിനും പ്രമേഹത്തിനുമെതിരേയുള്ള ഇന്ത്യയുടെ പ്രതിരോധത്തിനു കരുത്തേകുന്ന ഡ്രീംസ് പ്രാക്ടിക്കല്‍സ് 2.0, ഡ്രീംസ് ഗുരു പ്രോജക്റ്റ് എന്നീ പദ്ധതികള്‍ക്കും കണ്‍വന്‍ഷനില്‍ തുടക്കം കുറിച്ചു. ......
തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രാഫീന് പദ്ധതിയില്‍ പങ്കാളിയാക്കിയ ഇന്ത്യ ഗ്രഫീന്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ എന്ന സ്വകാര്യ കമ്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നിട്ടും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി. ......
കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ......
തിരുവനന്തപുരത്ത് ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. സംഭവത്തിൽ നാലുപേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം മാവിൻമൂട് വലിയകാവ് സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരാണ് പിടിയിലായത്. ......